06:44pm 24 June 2026
NEWS
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലത്തിലൂടെ വന്ദേഭാരത് ഓടിച്ച് ഇന്ത്യൻ റയിൽവെ

25/01/2025  07:52 PM IST
nila
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലത്തിലൂടെ വന്ദേഭാരത് ഓടിച്ച് ഇന്ത്യൻ റയിൽവെ

റയിൽ ​ഗതാ​ഗത രം​ഗത്ത് മറ്റൊരു നാഴികകല്ല് പിന്നിട്ട് ഇന്ത്യ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലത്തിലൂടെ ഇന്ത്യൻ റയിൽവെ വന്ദേഭാരത് ഓടിച്ചു. ചെനാബ് നദിക്ക് കുറുകെയുള്ള ചെനാബ് ബ്രിഡ്ജിലൂടെയാണ് വന്ദേഭാരത് കുതിച്ചുപാഞ്ഞത്. വന്ദേഭാരതിന്റെ പരീക്ഷണഓട്ടമാണ് ഇന്ന് നടന്നത്.  ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിലൂടെ വന്ദേഭാരത് പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ വീഡിയോ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. 

കശ്മീരിലെ തണുപ്പ് നിറഞ്ഞ കാലാവസ്ഥയ്ക്കു അനുയോജ്യമായ രീതിയിൽ നിർമിച്ച പ്രത്യേക വന്ദേഭാരത് ട്രെയിനാണ് ഇന്ന് പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തിയത്. അഞ്ചിഘാഡ് പാലത്തിലൂടെയും വന്ദേഭാരത് ഇന്നു പരീക്ഷണ ഓട്ടം നടത്തി. ഇന്ത്യയിലെ ആദ്യത്തെ കേബിൾ സ്റ്റേയ്ഡ് റെയിൽവേ പാലമാണ് അഞ്ചിഘാഡ് പാലം. 

ജമ്മു കശ്മീരിനെ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിൽ വലിയ ചുവടുവയ്പാണ് ഇന്നു നടന്ന വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടം. പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തീകരിച്ച സാഹചര്യത്തിൽ ഇതുവഴിയുള്ള വന്ദേഭാരതിന്റെ ഫ്ലാഗ് ഓഫ് വൈകാതെ നടത്തിയേക്കും. കശ്മീർ താഴ്‌വരയെ വിശാലമായ ഇന്ത്യൻ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച 272 കിലോമീറ്റർ നീളമുള്ള ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതിയിലെ സുപ്രധാന ചുവടുവയ്‌പാണ് ചെനാബ് നദിക്കു കുറുകെയുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ മേൽപാലം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img